യോഗാ ഗുരുവായ ബാബാ രാംദേവ് മുട്ടിന്റെ ശസ്ത്രക്രിയക്ക് വേണ്ടി ലണ്ടനിലേക്ക് പോയിയെന്ന വാര്‍ത്ത നിഷേധിച്ച് പതഞ്ജലി യോഗ്പീഠ്. ഈ വാര്‍ത്ത വന്നത് മുതല്‍ സമൂഹ മാധ്യമങ്ങളില്‍ ബാബാ രാംദേവിനെതിരെ പല ട്രോളുകളും കാര്‍ട്ടൂണുകളും പ്രചരിച്ചിരുന്നു. യോഗ കൊണ്ട് ആരോഗ്യം നിലനിര്‍ത്താമെന്ന് പറയുന്നയാള്‍ മുട്ട് വേദന മാറ്റാന്‍ വേണ്ടി ലണ്ടനിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ചിലര്‍ ബാബാ രാംദേവിനെ ട്വിറ്ററില്‍ പരിഹസിച്ചു.
എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ് പതഞ്ജലി യോഗ്പീഠ്. ഇത് പോലുള്ള വസ്തുതയില്ലാത്ത് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഉത്തരവാദിത്വമില്ലാത്തവരാണെന്നും ബാബാ രാംദേവ് പൂര്‍ണ്ണ ആരോഗ്യവാനാണെന്നും പതഞ്ജലി യോഗ്പീഠിന്റെ വക്താവായ എസ്.കെ.ടിജര്വാല പറഞ്ഞു.ബാബാ രാംദേവ് ഇപ്പോള്‍ ഒരു യോഗാ ക്യാമ്പിന്റെ ഭാഗമായി ഹരിദ്വാറിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ച് ദിവസം നീണ്ട് നില്ക്കുന്ന് ഈ ക്യാമ്പ് നേപ്പാളില്‍ നിന്നും വരുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. മേയ് 1 മുതല്‍ 5 വരെയാണ് ക്യാമ്പ് നടക്കുന്നത്.
Discussion about this post