ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്കാണ് പത്മാ പുരസ്കാരങ്ങള്‍ ലഭിക്കുന്നതെന്ന് യോഗാ ഗുരു ബാബാ റാംദേവ്. പത്മ പുരസ്കാരങ്ങളും നോബല്‍ പുരസ്കാരവും സമൂഹത്തിലെ നല്ലവര്‍ക്കാണ് നല്കപ്പെടുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഈ അവാര്‍ഡുകള്‍ക്കായി ശക്തമായ വിലപേശലുകള്‍ നടക്കാറുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ളവര്‍ പുരസ്കാരം നേടുന്നതില്‍ വിജയിക്കുന്നുവെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയ രാംദേവ് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മുമ്പ് പത്മ അവാര്‍ഡിനായി തന്റെ പേര് സര്‍ക്കാര്‍ പരിഗണിക്കുന്നതിന് എതിരെ രാംദേവ് രംഗത്തെത്തിയിരുന്നു. തനിക്ക് അവാര്‍ഡ് നല്‍കരുതെന്നും സന്യാസിയായ തനിക്ക് പൊതു സേവനമാണ് ലക്ഷ്യമെന്നും അര്‍ഹതപ്പെട്ട മറ്റാര്‍ക്കെങ്കിലും അവാര്‍ഡ് നല്‍കണമെന്നും ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് അദ്ദേഹം കത്തെഴുതുകയായിരുന്നു.
അതേസമയം രാംദേവിന്രെ വിവാദ പ്രസ്താവനയെക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മോദി സര്ക്കാരിന്രെ പ്രവര്‍ത്തനങ്ങളില്‍ രാംദേവ് തൃപ്തനല്ലാത്തതു കാരണമാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ളതിനാല്‍ രാംദേവിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും അഹമ്മദ് പരിഹസിച്ചു. എന്നാല്‍,? പരാമര്‍ശം മുഴുവന്‍ പത്മ പുരസ്കാര ജേതാക്കളെയും അപമാനിക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷ കക്ഷികള്‍ പ്രതികരിച്ചു.
Discussion about this post