ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ:പി.എസ്. ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറും എത്തും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
23ന് ചെങ്ങന്നൂരിലെത്തുന്ന നിര്‍മ്മലാ സീതാരാമന് ആയിരക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന മഹിളാ സംഗമത്തെ അഭിസംബോധന ചെയ്യും. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറും 24ന് രാവിലെ 11ന് ഹോട്ടല്‍ എംപയറില്‍ മണ്ഡലത്തിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.
വൈകിട്ട് 3ന് മാന്നാറില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. 4ന് ചെങ്ങന്നൂരില്‍ റോഡ് ഷോ നയിക്കും. തുടര്‍ന്ന് വൈകിട്ട് 6ന് ചെറിയനാട് നടക്കുന്ന മഹാസമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കുമെന്ന് എം.ടി രമേശ് അറിയിച്ചു.
Discussion about this post