ആര്‍എസ്എസ് സമ്മേളനത്തില്‍ ദേശീയതയ്ക്ക് പ്രാമുഖ്യം നല്കി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അസഹിഷ്ണുത ദേശീയത എന്ന ആശയത്തെ ദുര്‍ബലപ്പെടുത്തുമെന്ന് മുന്‍ രാഷ്ട്രപതി പറഞ്ഞു. നാഗ്പൂരില്‍ ആര്‍എസ്എസ് പഠനശിബിരത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യമാണ് പ്രധാനം മതമല്ല, എല്ലാ മതങ്ങളുടെയും യോജിപ്പാണ് ദേശീയത. ജനാധിപത്യം ഒരു സമ്മാനമല്ല, അതൊരു ഉത്തരവാദിത്വമാണ്. ഇന്ത്യയുടെ ആത്മാവ് നാനാത്വത്തിലാണ്. മതേതരത്വം മതമാണ് നമുക്ക്. മതത്തിന്റെ പേരില്‍ രാജ്യത്തെ നിര്‍വ്വചിക്കരുത്. നാനാത്വവും വിവിധ വിശ്വാസങ്ങളും നമ്മുടെ ശക്തിയാണെന്നും പ്രണബ് പറഞ്ഞു.അക്രമത്തിനും അസഹിഷ്ണുതക്കും അന്ത്യം കുറിക്കേണ്ട സമയമാണ് ഇത്.
പ്രസംഗത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യന്‍ അഖണ്ഡതയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് പട്ടേലെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു.
WATCH: Rashtriya Swayamsevak Sangh (RSS) flag being unfurled at RSS's Tritiya Varsh event, in Nagpur, where former President Dr Pranab Mukherjee is the chief guest. pic.twitter.com/A4zKtLiv4f
— ANI (@ANI) June 7, 2018
ഇന്നലെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്തെത്തിയത്.
ഇന്ന് രാവിലെ അദ്ദേഹം ആര്‍എസ്എസ് സ്ഥാപകനായ ഹേഡ്ഗേവാറിന്റെ സ്മൃതി മണ്ഡപം അദ്ദേഹം സന്ദര്‍ശിച്ചു.
Former President Dr Pranab Mukherjee at Rashtriya Swayamsevak Sangh's (RSS) Tritiya Varsh event, in Nagpur. pic.twitter.com/V0f2oHG8vA
— ANI (@ANI) June 7, 2018
‘ഇന്ത്യയുടെ മഹത് പുത്രനാണ് കെ.ബി.ഹെഡ്ഗേവാര്‍. അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനാണ് ഞാന്‍ ഇവിടെ എത്തിയത്’- ആര്‍എസ്എസ് സ്ഥാപകന്‍ കെ.ബി.ഹെഡ്ഗേവാറിന്റെ നാഗ്പുരിലെ ജന്മസ്ഥലത്തെ സന്ദര്‍ശക പുസ്തകത്തില്‍ പ്രണബ് മുഖര്‍ജി അഭിപ്രായം രേഖപ്പെടുത്തി.
'Today I came here to pay my respect and homage to a great son of Mother India': Former President Dr.Pranab Mukherjee's message in the visitor's book at RSS founder KB Hedgewar's birthplace in Nagpur pic.twitter.com/ax76NCzJMa
— ANI (@ANI) June 7, 2018
പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ് ഇന്നും അതൃപ്തി രേഖപ്പെടുത്തി. സോണിയ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേല്‍ ഇന്ന് പ്രണബ് മുഖര്‍ജിക്കെതിരെ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയും എതിര്‍പ്പ് പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തു.
#WATCH:Former President Pranab Mukherjee in conversation with Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat at RSS founder KB Hedgewar's birthplace in Nagpur. pic.twitter.com/PDXnP5H4lE
— ANI (@ANI) June 7, 2018
https://www.facebook.com/braveindianews/videos/2262690340620781/
Discussion about this post