ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നടപടികള്‍ വൈകിപ്പിച്ച് പോലീസ്. അനന്ദകൃഷ്ണന്റെ അമ്മ നല്കിയ പരാതിയില്‍ അവരുടെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു എന്നാല്‍ ഈ മൊഴി സ്വീകരിക്കാന്‍ അന്വേ,ണ സംഘം തയ്യാറായിട്ടില്ല. അന്വേഷണം പോലീസ് മനപൂര്‍വം വൈകിപ്പിക്കുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്.
വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പേരില്‍ എംഎല്‍എ യുവാവിനെ മര്‍ദിക്കുകയായിരുന്നു. യുവാവിന്റെ അമ്മയെ അശ്ലീല ആംഗ്യം കാണിക്കുകയും ചീത്ത പറയുകയും ചെയ്തുവെന്നും പരാതി ലഭിച്ചിരുന്നു. കേസുമായ് ബന്ധപ്പെട്ട് അഞ്ചല്‍ സി ഐയും ആരോപണ വിധേയനാണ്.
Discussion about this post