ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2 ജനുവരി 3, 2019ന് വിക്ഷേപിച്ചേക്കുമെന്ന് ഐ.എസ്.ആര്.ഓ ചെയര്മാന് കെ.ശിവന് വ്യക്തമാക്കി. ജനുവരി 3 മുതല്‍ ഫെബ്രുവരി 16 വരെയുള്ള കാലയളവിലാണ് വിക്ഷേപണം നടത്താന്‍ പദ്ധതിയുള്ളത്. യു.കെയുടെ രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ആറ് മാസത്തിനുള്ളില്‍ 10 ഉപഗ്രഹങ്ങളും 8 ലോഞ്ച് വെഹിക്കിള്‍ ദൗത്യങ്ങളും ഐ.എസ്.ആര്.ഓ വിക്ഷേപിക്കും.
യു.കെയ്ക്ക് വേണ്ടി നോവാസാര്, എസ്1-4 എന്നീ ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചത്. രണ്ട് ഉപഗ്രഹങ്ങള്‍ക്കും 889 കിലോഗ്രാമായിരുന്നു ഭാരം. ഇവ രണ്ടും ശ്രീഹരിക്കോട്ടയില്‍ നിന്നുമായിരുന്നു വിക്ഷേപിച്ചത്.
Discussion about this post