ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിൾസ് ഒത്തുചേരലിന് ബംഗളൂരു ആതിഥേയത്വം വഹിക്കും. ജനപ്രീയ എഴുത്തുകാരനായ രവീന്ദർ സിംഗ് തുടക്കം കുറിച്ച ലൈറ്റ്‌സ് സോഷ്യലൈസിൻറെ നേതൃത്വത്തിൽ നാളെ ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിൾസ് ഒത്തുചേരൽ നടക്കും. നാളെ വൈകീട്ട് നാല് മണി മുതൽ 8 മണിവരെ ബംഗളൂരു ജെപി നഗറിലെ ഉരു ബ്രൂപാർക്കിൽ വച്ച് നടക്കുന്ന ഒത്തുചേരലിൽ വിനോദവും സംവാദങ്ങളും ഉൾപ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സിംഗിൾ ഒത്തുചേരലായതുകൈാണ്ട് തന്നെ, സിംഗിൾസിന് മാത്രമേ പ്രവേശനമുള്ളൂ.
25 നും 45 നും ഇടയിൽ പ്രായമുള്ള സിംഗിൾസിന് ഈ ഒത്തുചേരലിൽ പങ്കെടുക്കാം. പുരുഷന്മാർക്കും സ്ത്രീകൾക്കും 25-35, 36-45 എന്നീ രണ്ട് പ്രായ വിഭാഗങ്ങളിലായി പ്രത്യേക സ്ലോട്ടുകൾ ലഭ്യമാണ്. നിലവിൽ, ഒരു ടിക്കറ്റിന് 1,799 മുതൽ 2,299 രൂപ വരെയാണ് ഈടാക്കുന്നത്. എന്നാൽ, രജിസ്‌ട്രേഷനുകൾ വർദ്ധിക്കുന്നതിനനുസരിച്ച്, ഓരോ സ്ലോട്ടുലെയും ടിക്കറ്റ് വില ഉയരുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. അവിവാഹിതരായ യുവതീ യുവാക്കൾക്ക് പരസ്പരം കണ്ടുമുട്ടാനും ഇടപെടാനും പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഒരു അന്തരീക്ഷം ഒരുക്കുകയാണ് ഈ ഒത്തുചേരലിലൂടെ ലക്ഷ്യമിടുന്നത്.
ഒത്തുചേരലിൽ ആവേശകരമായ ചില കളികളും അവയ്ക്ക് സമ്മാനങ്ങളും ഒപ്പം ട്രെൻഡി പോപ്പ്-അപ്പ് സ്റ്റോറുകളും ഉണ്ടായിരിക്കും. വൈകീട്ട് ഒരു തത്സമയ സംഗീതമേളയും ഉണ്ടായിരിക്കും. രജിസ്‌ട്രേഷൻ ഫീസിനൊപ്പം രണ്ട് ഗ്ലാസ് പ്രീമിയം വൈൻ സൗജന്യമായി ലഭിക്കും. ഒപ്പം സ്വന്തം ചിലവിൽ ഭക്ഷണം ആസ്വദിക്കുന്നതിനുള്ള സ്റ്റാളുകളും ഒരുക്കിയിരിക്കും. നാല് മണിക്കൂർ തുടർച്ചയായി ഇടപെടുന്നതിലൂടെ ബംഗളൂരുവിലെ അവിവാഹിത സമൂഹത്തിന് സവിശേഷമായ ഒരു അനുഭവമായി ഈ പരിപാടി മാറുമെന്ന് സംഘാടകർ അവകാശപ്പെടുന്നു.












Discussion about this post