എസ്ഡിപിഐ ഭീകരരുടെ കൊലക്കത്തിക്കിരയായ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിന് ആദരമര്‍പ്പിക്കാന്‍ മഹാരാജാസ് കോളേജില്‍ ചേരുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. അഭിമന്യുവിന് ആദരമര്‍പ്പിക്കുന്ന ചടങ്ങില്‍ കൊലനടത്തിയവരുള്പ്പടെയുള്ള എസ്ഡിപിഐക്കാരെ അറസ്റ്റ് ചെയ്യാത്ത പോലിസ് നടപടിയെ വിമര്‍ശിക്കണേ എന്നാണ് ട്രോള്‍. കൊല നടന്ന് മാസങ്ങളായിട്ടും അഭിമന്യുവിനെ കുത്തിയ ആളെ പോലും പിടിക്കാന്‍ പോലിസിന് കഴിയാത്ത സാഹചര്യത്തില്‍ കുറച്ച് പേരെ പിടിച്ച് മാനം കാത്ത പിണറായി പോലിസിന് കൂടി ആദരം ഒരുക്കാമായിരുന്നു എന്നും സോഷ്യല്‍ മീഡിയ കളിയാക്കുന്നു.
ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയ്ക്കാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍. പ്രൊഫസര്‍ എം.കെ സാനു, കവി ബാലചന്ദ്രന് ചുള്ളിക്കാട്, ഡോ.സുനില്‍ പി ഇളയിടം, സംവിധായകന് ആഷിഖ് അബു എന്നിവരാണ് ചടങ്ങിലെ മുഖ്യാതിഥികള്‍. വേദിയിലുള്ളവരുടെ പേര് കേട്ടാല്‍ തന്നെ അറിയാമല്ലോ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ രാഷ്ട്രീയം എന്ന് ചിലര്‍ ചോദിക്കുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തിലെന്തേ ഇടത് അനുഭാവികള്‍ മാത്രമേ ഉള്ളു എന്നും ചില പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു.
എസ്ഡിപിഐയുമായി ഒത്തു തീര്‍പ്പുണ്ടാക്കി കൊലയാളിയെ പോലും അറസ്റ്റ് ചെയ്യാത്ത പിണറായി സര്‍ക്കാരിനെതിരെ പ്രതികരിക്കാനുള്ള ആര്‍ജ്ജവമില്ലെങ്കില്‍ എം.കെ സാനു മാസ്റ്ററെ പോലെയുള്ള വ്യക്തിത്വങ്ങള്‍ ഇത്തരം പരിപാടിയില്‍ പങ്കെടുക്കരുതെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Discussion about this post