ഡല്‍ഹി:അടല്‍ ബീമാ വ്യക്തി കല്യാണ്‍ യോജന എന്ന പുതിയ പദ്ധതി കോര്പ്പറേഷന് അവതരിപ്പിച്ചു. രാജ്യത്തെ തൊഴിലാളികള്‍ക്ക് വലിയ നേട്ടങ്ങളുണ്ടാക്കുന്ന ഇഎസ്ഐ കോര്‍പ്പറേഷന്റെ മൂന്ന് തീരുമാനങ്ങളാണ് പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചത്. ഒരു സ്ഥാപനത്തില്‍ രണ്ടു വര്‍ഷമെങ്കിലും ജോലിചെയ്ത ഇഎസ്ഐ അംഗത്വമുള്ളവര്‍ക്ക് വേറൊരു തൊഴില്‍ നേടുന്നതിനിടെ മൂന്നു മാസം കോര്പ്പറേഷന് തൊഴിലില്ലായ്മ ധന സഹായം നല്‍കും. ജോലി ചെയ്ത സ്ഥാപനത്തിലെ അവസാന ആറു മാസ ശമ്പളത്തിന്റെ 25 ശതമാനം മൂന്നു മാസം തൊഴിലാളിക്ക് ലഭ്യമാക്കും.
ഇഎസ്ഐ അംഗമായ തൊഴിലാളിക്ക് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളില്‍ ചികിത്സ കിട്ടാന്‍ കുറഞ്ഞത് രണ്ടുവര്‍ഷം ജോലി ചെയ്തിരിക്കണമെന്ന വ്യവസ്ഥ ആയിരുന്നു നേരത്തെ ഉണ്ടായിരുനനത്. എന്നാല്‍ ഇത് ആറു മാസമായി കുറച്ചത് ആണ് മറ്റൊരു പ്രധാന തീരുമാനം . 78 ദിവസത്തെ ഹാജര്‍ ഉണ്ടാവണം എന്നതാണ് പ്രധാന നിബന്ധന. ഇഎസ്ഐ അംഗം മരിച്ചാല്‍ സംസ്കാര കര്‍മങ്ങള്‍ക്ക് 10,000 രൂപയുടെ സഹായം കോര്പ്പറേഷന് നല്‍കുന്നത് അമ്പതു ശതമാനം വര്‍ധിപ്പിച്ച് 15,000 രൂപയാക്കി. യിച്ചു. കോര്‍പ്പറേഷന്റെ 175 ാമത് യോഗത്തിലാണ് തീരുമാനം. തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാര് അധ്യക്ഷത വഹിച്ചു.
രാജ്യവ്യാപകമായി ഡിസ്പെന്‍സറി കം ബ്രാഞ്ച് ഓഫിസുകള്‍ (ഡിസിബിഒ) തുടങ്ങാനുള്ള മുന്‍ തീരുമാനം ഉടന്‍ നടപ്പാക്കും. ഇതനുസരിച്ചു കേരളത്തില്‍ പുതുതായി തുറക്കുക 14 ഓഫിസുകള്‍. ആദ്യത്തേതു മൂന്നാറില്‍ പ്രവര്‍ത്തനം തുടങ്ങി. ഇഎസ്ഐ വിഹിതത്തില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശത്തില്‍ തീരുമാനമായില്ല. തൊഴിലുടമാ വിഹിതം നാലു ശതമാനവും തൊഴിലാളിയുടേത് ഒരു ശതമാനവുമാക്കണമെന്നാണ് ആവശ്യം. ഇതു നിലവില്‍ 4.75 ശതമാനവും 1.75 ശതമാനവും.
ബിഎംഎസ് ഉയര്‍ത്തിയ ആവശ്യങ്ങളാണ് കോര്പ്പറേഷന് അംഗീകരിച്ച് നടപ്പാക്കാന്‍ നിശ്ചയിച്ചതെന്ന് കേരളത്തില്‍ നിന്നുള്ള ഇഎസ്ഐ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം വി. രാധാകൃഷ്ണന് (ബിഎംഎസ്) അറിയിച്ചു. കോര്‍പ്പറേഷന്റെ 175 ാമത് യോഗത്തിലാണ് തീരുമാനം. തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാര് അധ്യക്ഷത വഹിച്ചു.
Discussion about this post