പ്രതിപക്ഷ ഐക്യം എന്ന കോണ്‍ഗ്രസ് മോഹത്തിന് തിരിച്ചടി നല്കി ബിഎസ്പി. ചത്തീസ്ഗഢില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാ കോണ്‍ഗ്രസുമായി സഖ്യ ധാരണയിലെത്തി. ബിഎസ്പ-ിജനതാ കോണ്‍ഗ്രസ് സഖ്യം തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് മായാവതി പ്രഖ്യാപിച്ചു.
ആകെയുള്ള 90 സീറ്റുകളില്‍ ബിഎസ്പി 35 സീറ്റിലും ജനതാ കോണ്‍ഗ്രസ് 55 സീറ്റിലും മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്.
സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ജനതാ കോണ്‍ഗ്രസ് നേതാവ് അജിത് ജോഗി മുഖ്യമന്ത്രിയാകുമെന്ന് മായാവതി അറിയിച്ചു.
15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന രമണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ പരാജയപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ കൊണ്ടുപിടിച്ചുള്ള നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ് ബിഎസ്പി തീരുമാനം.ബിഎസ്പിക്ക് അര്‍ഹമായ സീറ്റുകള്‍ നല്കുന്ന പാര്‍ട്ടികളുമായി മാത്രമേ സഖ്യത്തിനുള്ളൂവെന്നും മായാവതി പറഞ്ഞു. സംസ്ഥാനത്ത് ജങ്കീര്ചംബ, റായ്ഗഢ്, ബസ്തര്‍ മേഖലകള്‍ ദളിത് ഭൂരിപക്ഷ മേഖലകളാണ്.
Discussion about this post