എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ റാഫേല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് പ്രസ്താവന നടത്തിയതില്‍ പാര്‍ട്ടിയില്‍ വിദ്വേഷം. ശരദ് പവാറിന്റെ അടുത്ത അനുയായിയും പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായ താരിഖ് അന്‍വര്‍ പാര്‍ട്ടി വിട്ടു. ശരദ് പവാറിന്റെ പരാമര്‍ശം വേദനയുണ്ടാക്കിയെന്ന് താരിഖ് അന്‍വര്‍ പ്രതികരിച്ചു.
റാഫേല്‍ വിഷയത്തില്‍ മോദി പറഞ്ഞത് ശരിയാണെന്നും ജനങ്ങള്‍ക്ക് മോദിയെ സംശയമില്ലെന്നുമായിരുന്നു ശരദ് പവാറിന്റെ അഭിപ്രായം. റാഫേല്‍ ഇടപാടില്‍ ജെ.പി.സി അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യമുന്നയിക്കുന്ന സാഹചര്യത്തിലാണ് ശരദ് പവാര്‍ ഇങ്ങനെയൊരു അഭിപ്രായം പുറപ്പെടുവിച്ചത്.
താരിഖ് അന്‍വര്‍ തന്റെ ലോക്സഭാ എം.പി സ്ഥാനവും രാജി വെച്ചിട്ടുണ്ട്. പാര്‍ട്ടി വിട്ട അന്‍വര്‍ ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. പവാറിന്റെ പ്രസ്താവന എന്‍.സി.പി കേരളാ ഘടകത്തിലും അതൃപ്തി ഉളവാക്കിയിട്ടുണ്ട്.
Discussion about this post