മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ ‘ഒടിയന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലാണ് ട്രെയിലര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നാളെ മോഹന്‍ലാലിന്റെ തന്നെ ചിത്രമായ ‘കായംകുളം കൊച്ചുണ്ണി’ ഇറങ്ങാന്‍ പോകുന്നതിന് തൊട്ട് മുമ്പ് ‘ഒടിയന്റെ’ ട്രെയിലര്‍ ഇറങ്ങിയത് പ്രേക്ഷകര്‍ക്ക് ഇരട്ടി മധുരമാണ് നല്‍കുന്നത്.
ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ‘ഒടിയന്’ വി.എ.ശ്രീകുമാര്‍ മേനോനാണ് സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദീഖ്, നരേയ്ന് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.
https://www.facebook.com/ActorMohanlal/videos/178566666377837/?__xts__[0]=68.ARCPcKyJ5Ud-7K9_gZPHmgoPM8v5Jl8XQwr81uEPOnobz_-apaeGcoMsTHWX480KB6wJX81S1e4UdBLnDfqDKPnwG3ZO66orfYoxoyLq0wxeBIHDGmWo0yNJsRgOTox79I5S4sKV3MC4dvw1cd6Gp6G93OUffaUE69tep0-Iu01VBTCvI6UZ&__tn__=-R
Discussion about this post