നിവിന്‍ പോളിയും മോഹന്‍ലാലും അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ‘കായംകുളം കൊച്ചുണ്ണി’യുടെ ആദ്യ ദിനത്തെ ആഗോള കളക്ഷന്റെ വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ആഗോള തലത്തില്‍ ചിത്രം 9.54 കോടി രൂപയാണ് വാരിക്കൂട്ടിയത്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം 5 കോടി 30 ലക്ഷം രൂപയാണ് നേടിയത്. നിവിന്‍ പോളി നായകനായി വരുന്ന ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണിത്.
അദ്യദിവസം 364 തീയേറ്ററുകളിലായി 1,700 ഷോകളാണ് ‘കായംകുളം കൊച്ചുണ്ണി’ നടത്തിയത്. ഇത് മലയാള സിനിമയില്‍ ഒരു പുതിയ റെക്കോഡാണ്.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. പ്രിയാ ആനന്ദ്, സണ്ണി വെയ്ന്‍, ബാബു ആന്റണി, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തിലുണ്ട്.
https://www.facebook.com/kayamkulamkochunniofficial/photos/a.119723412077236/250233262359583/?type=3&theater
Discussion about this post