ഛത്തീസ്ഗഢിലെ നക്സലുകളെ വിപ്ലവകാരികളെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനും രാജ്യ സഭാംഗവുമായ രാജ് ബബ്ബര്‍. വിപ്ലവകാരികളായ നക്സലുകള്‍ മുന്നോട്ട് വെക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് ചര്‍ച്ചകളിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.
നക്സലുകളുടെ അവകാശങ്ങള്‍ എടുത്ത് മാറ്റപ്പെട്ടുവെന്നും അത് തിരിച്ച് ലഭിക്കാന്‍ വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നക്സലുകളും സര്‍ക്കാരും തോക്കെടുക്കുന്നത് തെറ്റാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നക്സലുകളുടെ പ്രശ്നങ്ങളെപ്പറ്റി പഠിക്കുകയും അതിനെപ്പറ്റി ചര്‍ച്ചകള്‍ നടത്തുന്നതുമാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
‘ഭയം കൊണ്ടും അതിമോഹം കൊണ്ടും ഈ വിപ്ലവകാരികളെ തടയാനാകില്ല. ഇതെന്റെ കാഴ്ചപ്പാടാണ്. ഇതിനെപ്പറ്റി ഞാനെന്റെ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു. നക്സലുകള്‍ വഴിതെറ്റിപ്പോയവരാണെന്നും അവരെ തിരിച്ച് നേരായ വഴിയിലേക്ക് നമ്മള് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post