തനിക്ക് സന്നിധാനത്ത് പ്രവേശിക്കുന്നതില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത് നിഷേധിച്ച് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍. ഈ വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കി പത്മകുമാര്‍ വാര്‍ത്താ കുറിപ്പ് പുറത്ത് വിട്ടു.
വ്യക്തിപരമായ കാരണങ്ങളാലും കുടുംബത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാലുമാണ് താന്‍ ശബരിമലയില്‍ എത്താതതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരോ മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ ദേവസ്വം ബോര്‍ഡിന്റെ കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ വാര്‍ത്തകള്‍ നല്കുന്ന മാധ്യമങ്ങള്‍ക്ക് ചില ഗുഢമായ അജണ്ടയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ളവര്‍ ശബരിമലയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീം കോടതി വിധി മറയാക്കി ശബരിമലയില്‍ എത്തുന്ന ഭക്തരെ തടയാന്‍ ചില ഗൂഢലക്ഷ്യമുള്ളവര്‍ ശബരിമലയിലും പമ്പയിലും നിലക്കലുമൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാലാണ് ശബരിമലയില്‍ ഭക്തര്‍ക്കായി പൊലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇവരുടെ ലക്ഷ്യം സംഘര്‍ഷം ഉണ്ടാക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post