രഞ്ജി ട്രോഫി മത്സരത്തിന്റെ റൗണ്ട് 3 മത്സരത്തില്‍ ബംഗാളിന് മുന്നില്‍ മികച്ച ബൗളിംഗ് പ്രകടനവുമായി കേരളം. ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗാള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെന്ന നിലയിലാണ്.
കേരളത്തിന്റെ ബേസില്‍ തമ്പി ബംഗാളിന്റെ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. സന്ദീപ് വാര്യരും എം.ഡി.നീതീഷും ഈരണ്ട് വിക്കറ്റ് വീതം എടുത്തു. ബംഗാളിന്റെ അഭിഷേക് കുമാര്‍ രാമനും ക്യാപ്റ്റന്‍ മനോജ് തിവാരിയുമാണ് രണ്ടക്ക റണ്‍സ് നേടിയത്.
Discussion about this post