മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ നീതിയ്ക്കായി ദാഹിക്കുന്ന ഇന്ത്യക്കാരോടൊപ്പമാണു യുഎസ് എന്ന് അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.
166 നിരപരാധികള്‍ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും ഇതില്‍ ആറ് യു.എസ് അമേരിക്കക്കാരുമുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ‘ഭീകരവാദികള്‍ വിജയിക്കാനോ വിജയത്തിന്റെ അടുത്തെത്താനോ ഞങ്ങള്‍ സമ്മതിക്കില്ല,’ ട്രംപ് ട്വീറ്റിലൂടെ പറഞ്ഞു.
ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് യു.എസ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. 5 മില്ല്യണ്‍ യു.എസ് ഡോളറാണ് സഹായമായി പ്രഖ്യാപിച്ചത്. ഇതിന് മുന്‍പ് ലഷ്കര്‍-ഇ-തൊയ്ബ സ്ഥാപകന്‍ ഹാഫിസ് മുഹമ്മദ് സയീദിനെയും ഹാഫിസ് അബ്ദുല്‍ റഹ്മാന് മാക്കിയെയും പിടിക്കുന്നവര്‍ക്കും ധനസഹായം പ്രഖ്യാപിച്ചിരുന്നു.
On the ten-year anniversary of the Mumbai terror attack, the U.S. stands with the people of India in their quest for justice. The attack killed 166 innocents, including six Americans. We will never let terrorists win, or even come close to winning!
— Donald J. Trump (@realDonaldTrump) November 26, 2018
Discussion about this post