56 യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും നാവിക സേനയിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്ന് നാവിക സേനാ മേധാവി സുനില്‍ ലാംബ പറഞ്ഞു. നിലവില്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന 32 യുദ്ധക്കപ്പലുകള്‍ക്ക് പുറമെയാണിത്. ഇത് കൂടാതെ മൂന്നാമതൊരു വിമാന വാഹിനിയെയും നാവിക സേനയിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ നാവിക മേഖലയില്‍ 24 മണിക്കൂറും നാവിക സേന ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ 2.5 ലക്ഷത്തില്‍ പരം മത്സ്യബന്ധന ബോട്ടുകള്‍ക്ക് ട്രാന്സ്പോണ്ഡറുകള് ഘടിപ്പിക്കാനുള്ള നടപടിയും തുടങ്ങിക്കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് വഴി തീരദേശ പ്രദേശത്തെ സുരക്ഷ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ അഞ്ച് ഓഫ്ഷോര്‍ പട്രോള്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ റിലയന്‍സ് നേവല്‍ എന്‍ജിനിയറിംഗിന് നല്കുന്നതിനെപ്പറ്റി ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മാലിദ്വീപിലെ സെയ്ച്ചലസ് അസംപ്ഷന്‍ ദ്വീപില്‍ ഒരു നാവിക സേനാ താവളം സ്ഥാപിക്കാനും ഇന്ത്യയ്ക്ക് പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും ഇതിനായി സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post