നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ മറ്റു പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെയും രാഹുല്‍ഗാന്ധിയേയും അഭിനന്ദിച്ചപ്പോള്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മൗനം നിരാശക്കൊണ്ടുള്ളതാണെന്ന് കോണ്‍ഗ്രസ് .
പ്രതിപക്ഷക്കൂട്ടയ്മയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയാകാമെന്ന സ്വപ്നം പൊലിഞ്ഞത് കൊണ്ടാണ് മമത കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയും അഭിനന്ദിക്കാന്‍ രംഗത്ത് വരാത്തതെന്ന് കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുന്‍ പിസി അദ്ധ്യക്ഷനുമായ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു .
തിരഞ്ഞെടുപ്പ് വിജയത്തില്‍ രാജ്യത്തെ മറ്റു പാര്‍ട്ടികള്‍ രാഹുലിനെയും കോണ്‍ഗ്രസിനെയും അഭിനന്ദിക്കുകയാണ് . എന്നാല്‍ മമത മാത്രം മിണ്ടുന്നില്ല . അവര്‍ കോണ്‍ഗ്രസ് വിജയത്തില്‍ സന്തോഷവതിയല്ലേ ? രാഹുല്‍ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രിയെന്ന് മമതയ്ക്ക് മനസിലായി . മൗനത്തിലൂടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കപടരാഷ്ട്രീയമാണ് പുറത്ത് വന്നതെന്നും അധീര്‍ രഞ്ജന്‍ പറഞ്ഞു .
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന സമയത്ത് വിജയികളെ മമത അഭിനന്ദിച്ചിരുന്നു എന്നാല്‍ കോണ്‍ഗ്രെസ്സിനെയോ രാഹുലിനെയോ പരാമര്‍ശിച്ചിരുന്നില്ല . ഇതാണ് കോണ്‍ഗ്രസിനെ മമതയെയും തൃണമൂലിനേയും എതിരെ പരസ്യമായി രംഗത്തെത്തിച്ചിരിക്കുന്നത് .
Discussion about this post