രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി എം.കെ സ്റ്റാലിന് നിര്‍ദേശം വെച്ചതിന് പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി . ഇതൊന്നും ചര്‍ച്ച ചെയ്യാനുള്ള സമയം ഇതല്ലയെന്നായിരുന്നു മമതയുടെ പ്രതികരണം , കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരേ കണ്ടപ്പോഴായിരുന്നു മമത തന്റെ അഭിപ്രായം അറിയിച്ചത് .
” പ്രതിപക്ഷ സഖ്യമുണ്ടാക്കുന്നതില്‍ ഞാന്‍ മാത്രമൊരാള്‍ അല്ലാലോ ഉള്ളത് . ഞങ്ങള്‍ എല്ലാവരും ഒന്നിച്ചാണ് നില്‍ക്കുന്നത് . അതില്‍ വരുന്ന എന്ത് വിഷയം ആണെങ്കിലും ഞങ്ങള്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ചു ആലോചിച്ചാണ് തീരുമാനിക്കുന്നത് . ഇതൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട സമയമേയല്ല . നല്ല ഒരു മാറ്റം വരുത്താനുള്ള സമയം ആണിതെന്ന് നമുക്ക് പ്രതീക്ഷയര്‍പ്പിക്കാം ” മമത പറഞ്ഞു .
കഴിഞ്ഞ ദിവസം പ്രതിപക്ഷക്കൂട്ടയ്മയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയാകാമെന്ന സ്വപ്നം പൊലിഞ്ഞത് കൊണ്ടാണ് മമത കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയും അഭിനന്ദിക്കാന്‍ രംഗത്ത് വരാത്തതെന്ന് കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുന്‍ പിസി അദ്ധ്യക്ഷനുമായ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു .
Discussion about this post