വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി 74 സീറ്റുകള്‍ നേടുമെന്ന് കേന്ദ്ര മന്ത്രി ജഗത് പ്രകാശ് നഡ്ഡ പറഞ്ഞു. സംസ്ഥാനത്തെ എസ്.പി-ബി.എസ്.പി സഖ്യം പരാജയപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 80 ലോക്സഭാ സീറ്റുകളാണ് ഉത്തര്‍ പ്രദേശിലുള്ളത്.
ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് ചുമതല ലഭിച്ചതിന് ശേഷം ആദ്യമായി ഉത്തര്‍ പ്രദേശില്‍ വന്ന ജെ.പി.നഡ്ഡ അവിടുത്തെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ ഒരു സീറ്റ് അധികം ഇത്തവണ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 71 സീറ്റുകള്‍ ബി.ജെ.പിക്കും രണ്ട് സീറ്റുകള്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ അപ്നാ ദളിനുമാണ് ലഭിച്ചത്.
വരുന്ന തിരഞ്ഞെടുപ്പില്‍ വികസനത്തെപ്പറ്റിയായിരിക്കും ബി.ജെ.പി സംസാരിക്കുകായെന്നും ജാതി രാഷ്ട്രീയം ബി.ജെ.പി നടത്തില്ലെന്നും ജെ.പി.നഡ്ഡ വ്യക്തമാക്കി.
Discussion about this post