ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതിയായ സിപിഎം നേതാവ് കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ഹൈകോടതി. രോഗിയാണെങ്കില്‍ ചികിത്സ നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം. അല്ലാതെ തുടര്‍ച്ചയായി പരോള്‍ അനുവദിക്കുകയല്ല വേണ്ടതെന്ന് കോടതി പറഞ്ഞു.
തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നതിനെതിരെ ടിപിയുടെ ഭാര്യ കെ കെ രമ നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഹര്‍ജയില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി.സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം.
പരോള്‍ നേടി കുഞ്ഞനന്തന് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെന്നകെ.കെ രമ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒന്നര വര്‍ഷത്തിനുള്ളില്‍ 15 തവണയായി 193 ദിവസം പ്രതിയ്ക്ക് ജാമ്യം അനുവദിച്ചുവെന്നും രമ അറിയിച്ചു. വിഷയത്തില്‍ കുഞ്ഞനന്തനും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. കേസിലെ 11ാം പ്രതിയാണ് സിപിഎം നേതാവായ പി.കെ കുഞ്ഞനന്തന്.പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ടിപി ക്കേസിലെ പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നുവെന്ന വിവരം പുറത്തു വന്നിരുന്നു.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ടിപിക്കേസിലെ പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍ നല്‍കിയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
വിഷയത്തില്‍ കുഞ്ഞനന്തന് കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. കേസിലെ 11ാം പ്രതിയാണ് കുഞ്ഞനന്തന്
Discussion about this post