ബംഗളൂരു: സൈനികാവശ്യത്തിനായി നിര്‍മിച്ച ഇമേജിങ് ഉപഗ്രഹം മൈക്രോസാറ്റ് ആര്, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച കലാംസാറ്റ് എന്നിവ പി.എസ്.എല്‍.വി സി-44 റോക്കറ്റിന്റെ ചിറകിലേറി വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്നാണ് പി.എസ്.എല്‍.വി സി-44 കുതിച്ചത്.
ഈ വര്‍ഷം ഐ.എസ്.ആര്.ഒയുടെ ആദ്യ വിക്ഷേപണം കൂടിയാണിത്.റോക്കറ്റിന്റെ നാലാം ഘട്ടത്തെ (പി.എസ് നാല്) ഉപഗ്രഹ ഭ്രമണത്തിനുള്ള പ്ലാറ്റ്ഫോമായി ഉപയോഗപ്പെടുത്തുന്ന ആദ്യ പരീക്ഷണം കൂടിയാണ് കലാംസാറ്റിലൂടെ ഐ.എസ്.ആര്.ഒ സാധ്യമാക്കുന്നത്. 12 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച നൂറ്റിമുപ്പത് കിലോഗ്രാം ഭാരം വരുന്ന മൈക്രോസാറ്റ് ആര്, രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ്. വിക്ഷേപിച്ച് കൃത്യം പതിനഞ്ച് മിനിട്ടിനുള്ളില്‍ ഉപഗ്രഹം ഇരുന്നൂറ്റി എഴുപത്തിനാല് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചേര്‍ന്നു. ഇത് പിഎസ്എല്‍വിയുടെ നാല്‍പ്പത്താറാമത് വിക്ഷേപണമാണ്. പിഎസ്എല്‍വിയുടെ പുതിയ പതിപ്പായ പിഎസ്എല്‍വി ഡിഎല്‍ ആണ് വിക്ഷേപണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
കലാംസാറ്റ് ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ഉപഗ്രഹമാണ്. ചെന്നൈയിലെ സ്പേസ് കിഡ്സിന്റെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉപഗ്രഹമാണ് കലാം സാറ്റ്. മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ. അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായാണ് ഉപഗ്രഹത്തിന് കലാംസാറ്റ് എന്ന പേര് നല്‍കിയത്. കലാംസാറ്റിന്റെ ഭാരം 1.26 കിലോഗ്രാമാണ്. ഇതിന്റെ ആയുസ്സ് രണ്ട് മാസമാണ്. വിക്ഷേപണ വാഹനമായ പിഎസ്എല്‍വി സി ഫോട്ടിഫോറിന്റെ നാലാം ഘട്ടത്തെ പരീക്ഷണ കേന്ദ്രമാക്കി മാറ്റുന്നതും വിക്ഷേപണത്തിന്റെ ലക്ഷ്യമാണ്
സൈനികാവശ്യങ്ങള്‍ക്കായി ഭൂമിയില്‍നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തുകയാണ് പ്രതിരോധ ഗവേഷണ കേന്ദ്രത്തിന് കീഴില്‍ നിര്‍മിച്ച മൈക്രോസാറ്റ് ആര് ഉപഗ്രഹത്തിന്റെ ലക്ഷ്യം ഭൂമിയില്‍നിന്ന് 277 കിലോമീറ്റര്‍ അകലെയുള്ള പോളാര്‍ ഭ്രമണപഥത്തിലേക്ക് മൈക്രോസാറ്റ് ആറിനെ എത്തിക്കുന്നതോടെ ഇതുവരെ പി.എസ്.എല്‍.വി വിക്ഷേപിച്ചതില്‍ ഏറ്റവും താഴ്ന്ന ഭ്രമണപഥത്തിലെത്തുന്ന ഉപഗ്രഹം കൂടിയാവും ഇത്. രണ്ടു വീതം ഘട്ടങ്ങളില്‍ ഖര ഇന്ധനവും ദ്രാവക ഇന്ധനവും ഉപയോഗിക്കുന്ന പി.എസ്.എല്‍.വി ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായാണ് അറിയപ്പെടുന്നത്.
Discussion about this post