ഡല്‍ഹി: ഏറ്റവുമധികം ലോക്സഭാ സീറ്റുകളുള്ള ഉത്തര്‍ പ്രദേശിനേക്കാള്‍ ബംഗാളിന് പരിഗണന നല്കി ബിജെപി. മമതയുടെ തട്ടകമായ ബംഗാളിലാണ് പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏറ്റവുമധികം റാലി നടക്കുന്നത്. അമിത് ഷായും നരേന്ദ്ര മോഡിയും കേന്ദ്ര മന്ത്രിമാരും പങ്കെടുക്കുന്ന 310 റാലികളാണ് വംഗനാട്ടില്‍ ബിജെപി സംഘടിപ്പിക്കുന്നത്.
എണ്‍പത് സീറ്റുകളാണ് യുപിയിലുള്ളത്. ബംഗാളില്‍ 42ഉം. 22 സീറ്റുകളാണ് ബിജെപിയുടെ ലക്ഷ്യം. പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളുള്‍പ്പെടെ പ്രതിഷേധത്തിലാണ്. ഇവിടെ നേരിട്ടേക്കാവുന്ന തിരിച്ചടി ബംഗാളിലൂടെ പരിഹരിക്കുകയാണ് ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടായാല്‍ സംസ്ഥാനത്ത് ഭരണത്തിലെത്താന്‍ സാധിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു. നിലവില്‍ രണ്ട് എംപിമാരാണ് പാര്‍ട്ടിക്ക് സംസ്ഥാനത്തുനിന്നുള്ളത്.
സിപിഎമ്മിനെയും കോണ്‍ഗ്രസ്സിനെയും മറികടന്ന് ബംഗാളില്‍ പ്രധാന പ്രതിപക്ഷമായ ബിജെപിയുടെ വളര്‍ച്ച മമതയെയും ആശങ്കപ്പെടുത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി പ്രഖ്യാപിച്ച രഥയാത്രക്ക് അനുമതി നിഷേധിച്ചത് ഇതിന്റെ പ്രതിഫലനമായിരുന്നു. അമിത് ഷായുടെ ഹെലികോപ്ടര്‍ ഇറക്കുന്നതിന് അനുമതിയും നിഷേധിച്ചു. ഈ മാസം 28, 31 തീയതികളില്‍ മോഡിയുടെ റാലി സംഘടിപ്പിച്ചിട്ടുണ്ട്.
Discussion about this post