ശിക്ഷ റദ്ദാക്കണമെന്നും ജാമ്യമനുവദിക്കണമെന്നും ആവശ്യപ്പെട്ട് ടി പി വധക്കേസ് പ്രതിയും സിപിഎം നേതാവുമായ പി കെ കുഞ്ഞനന്തന് ഹൈക്കോടതിയെ സമീപിച്ചു.
രോഗിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ റദ്ദാക്കാന്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്
ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടു.
ഹര്‍ജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും
കുഞ്ഞനന്തന് പരോള്‍ അനുവദിക്കുന്നതിനെതിരെ കെ കെ രമ നല്കിയ ഹര്‍ജിയില്‍ കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. രോഗിയായ തടവുകാരന് ചികിത്സ നല്‍കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്നും പരോള്‍ അനുവദിക്കുകയല്ല വേണ്ടതെന്നും കോടതി പരാമര്‍ശം ഉന്നയിച്ചിരുന്നു.
ജയില്‍ സൂപ്രണ്ടിനോട് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദത്തിനിടെ അറിയിച്ചു.
Discussion about this post