കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ 72കാരിയായ കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ബംഗ്ലാദേശ് സ്വദേശി നസ്രൂള്‍ (28) എന്നയാളാണ് പിടിയിലായത്. ജോലി തേടി കൊല്‍ക്കൊത്തയ്ക്കു പോകുന്നതിന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തതത്.
സംഭവത്തിനു ശേഷം ബംഗ്ലാദേശിലേക്ക് കടന്ന നസ്രൂള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ആറു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
റാണാഘട്ടിലെ കോണ്‍വെന്റില്‍ മാര്‍ച്ച് 14നാണ് കന്യാസ്ത്രീ കൂട്ടമാനഭംഗത്തിനിരയായത്. കോണ്‍വന്റിനും സ്കൂളിനും കാര്യമായ കേടുപാടുകളും ഇവര്‍ വരുത്തിയിരുന്നു. രാജ്യമെമ്പാടും വലിയ ചര്‍ച്ചകള്‍ വഴിവച്ച സംഭവം മോദി സര്‍ക്കാരിനെതിരെ ചിലര്‍ ആയുധമാക്കിയിരുന്നു.
Discussion about this post