ബാർബഡോസ്: ടി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന്റെ നാട്ടിലേക്കുള്ള മടക്കയാത്ര വൈകുന്നു. ബാർബഡോസിലെ കനത്ത മഴയും ചുഴലിക്കാറ്റുമാണ് യാത്ര വൈകിപ്പിക്കുന്നത്. നിലവിൽ ഹോട്ടലിൽ തന്നെ കഴിയുകയാണ് ടീം അംഗങ്ങൾ. ടീം ഇന്ത്യ തിങ്കളാഴ്ച ബാർബഡോസിൽ നിന്ന് ന്യൂയോർക്കിലെത്തി പിന്നീട് ഇന്ത്യയിലേക്ക് പറക്കേണ്ടതായിരുന്നു, എന്നാൽ മോശം കാലാവസ്ഥ കാരണം യാത്ര നീട്ടുകയായിരുന്നു.
കാലാവസ്ഥ അനുകൂലമായി മാറിയാൽ ഇന്നോ അല്ലെങ്കിൽ ചൊവ്വാഴ്ച രോഹിത് ശർമ്മയും സംഘവും നാട്ടിലേക്ക് മടങ്ങും. നിലവിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പെത്തിയതിനെ തുടർന്ന് ബാർബഡോസ് വിമാനത്താവളം അടച്ചിരിക്കുകയാണ്.താരങ്ങളെ മടക്കിക്കൊണ്ടുവരാൻ ബിസിസിഐ ചാർട്ടേർഡ് വിമാനം അയക്കും
അതേസമയം കപ്പുമായി നാട്ടിലെത്തുന്ന ഇന്ത്യൻ ടീമിന് വൻ സ്വീകരണമൊരുക്കാനുള്ള പദ്ധതിയിലാണ് ബിസിസിഐ .ടീം ഇന്ത്യക്ക് വമ്പൻ പാരിതോഷികം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ടീമിന് 125 കോടി രൂപയാണ് ബിസിസിഐയുടെ സമ്മാനം
Discussion about this post