ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു . ” ദി ഡാര്‍ക്ക് ഷേഡ്സ് ഓഫ് എയ്ഞ്ചല്‍ ആന്‍ഡ് ദി ഷെപ്പേര്‍ഡ്” എന്നാണ് പേരിട്ടിരിക്കുന്നത് . ചിത്രത്തിന്റെ രചനയും സംവിധാനവും ആന്റോ ഇലഞ്ഞിയാണ് .
കാവേലില് ഫിലിംസിന്റെ ബാനറില്‍ ഒന്നിലധികം ഭാഷയില്‍ ചിത്രം ഇറങ്ങും . ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ തമിഴിലേയും , മലയാളത്തിലേയും അഭിനേതാക്കള്‍ ഒന്നിക്കുന്നുണ്ട് .
ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി . ഡല്‍ഹിയിലും ജലന്ധറിലുമായി രണ്ടാംഘട്ട ചിത്രീകരണം മാര്‍ച്ച് മുതല്‍ ആരംഭിക്കും .
ഒരു ബിഷപ്പിന്റെയും കന്യസ്ത്രീയുടെയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളും പിന്നീടുണ്ടാകുന്ന പ്രത്യാഘാതങ്ങളുമാണ് ചിത്രത്തില്‍ പറയുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. അണിയറപ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരും കൊച്ചിയില്‍ നീതി തേടി കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന്റെ ഭാഗമായിരുന്നു .
Discussion about this post