ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്.പി.എഫ് ജവാന്മാര്ക്ക് നേരെ ഭീകരാക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും ശക്തമായ തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ അവസ്ഥയിലാണെന്നും പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ഇരു രാജ്യങ്ങളുമായി യു.എസ് സംസാരിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ പാക്കിസ്ഥാനെതിരെ നിലപാടെടുത്തിരുന്നു. ഭീകര സംഘടനകള്‍ക്ക് പാക്കിസ്ഥാന് സുരക്ഷ നല്‍കരുതെന്ന് രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ യു.എസ് മാനിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. കുറെയേറെപ്പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇതിനൊരു അന്ത്യം കാണാന്‍ യു.എസ് ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
Discussion about this post