പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ബാബാ രാംദേവ് രംഗത്ത്. പാക്കിസ്ഥാന് മനസ്സിലാകുന്നത് യുദ്ധത്തിന്റെ ഭാഷയാണെന്നും പാക്കിസ്ഥാനെതിരെ ശക്തമായ നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദി എടുക്കണമെന്നും ബാബാ രാംദേവ് പറഞ്ഞു. ‘അവര്‍ക്ക് യുദ്ധത്തിന്റെ ഭാഷയല്ലാതെ മറ്റൊന്നും മനസ്സിലാകാത്തത് കൊണ്ട് നമ്മള് അവരോട് യുദ്ധം ചെയ്യുക തന്നെ വേണം,’ ബാബാ രാംദേവ് പറഞ്ഞു.
കഴിഞ്ഞ 70 വര്‍ഷമായി പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ ഇന്ത്യ നടത്തിയെന്നും ഇതിനിടെ ഇന്ത്യയുടെ 50,000 പേരാണ് കൊല്ലപ്പെട്ടതെന്നും ബാബാ രാംദേവ് പറഞ്ഞു. ‘നമ്മുടെ ജവാന്മാരെ കുരുതി കൊടുക്കുന്നതില്‍ അര്‍ത്ഥമില്ല. യുദ്ധം നടത്തി പ്രശ്നം എന്നെന്നേക്കുമായി അവസാനിപ്പിക്കണം,’ ബാബാ രാംദേവ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ശക്തനായ നേതാവാണെന്നും പാക്കിസ്ഥാനെതിരെ ശക്തമായ നപടിയെടുക്കാന്‍ രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. യുദ്ധത്തിന്റെ സമയവും ഏത് തരത്തിലുള്ള യുദ്ധമാണ് നടത്തേണ്ടതെന്നും പ്രധാനമന്ത്രി തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരികള്ക്കെതിരല്ല, മറിച്ച് ഭീകരാവദത്തിനെതിരെയും ദേശവിരുദ്ധര്ക്കെതിരെയുമാണ് ഇന്ത്യ പോരാടുന്നതെന്നും ബാബാ രാംദേവ് പറഞ്ഞു.
Discussion about this post