മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജമാഅത്തുദ്ദഅ്വ തലവന്‍ ഹാഫിസ് സഈദിനെ കാണാന്‍ യു.എന്‍ സംഘത്തിന് അനുമതി പാകിസ്താന് നിഷേധിച്ചിരുന്നതായി റിപ്പോര്‍ട്ട്. യു.എന്‍ രക്ഷാസമിതിയുടെ ഉപരോധപ്പട്ടികയില്നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹാഫിസ് സഈദ് നേരത്തെ നല്കിയ അപേക്ഷയിലാണ് അദ്ദേഹത്തെ കാണാന്‍ യു.എന്‍ ഓംബുഡ്സമാന് വിസക്ക് അപേക്ഷിച്ചത്. എന്നാല്‍, അനുമതി നല്‍കാനാവില്ലെന്ന് യു.എന്നിലെ പാക് പ്രതിനിധി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സംഭവം. 2019 ആരംഭത്തിലേക്ക് യാത്ര നീട്ടണമെന്നായിരുന്നു പാക് ആവശ്യം. എന്നാല്‍, 2018 ഡിസംബറിനപ്പുറത്തേക്ക് ഒരു കാരണവശാലും നീട്ടാനാകില്ലെന്ന് യു.എന്‍ പ്രതിനിധി അറിയിച്ചു. പിന്നെയും അനുമതി ലഭിക്കാതെ വന്നതോടെ സഈദുമായി വിഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിച്ച ശേഷം വിലക്ക് നിലനിര്‍ത്തുകയായിരുന്നു.
മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ 2008 ഡിസംബറിലാണ് രക്ഷാസമിതി കരിമ്പട്ടികയില്‍ പെടുത്തിയത്. ലാഹോര്‍ ആസ്ഥാനമായുള്ള നിയമസ്ഥാപനമായ മിര്‍സ ആന്‍ഡ് മിര്‍സ വഴി 2017ല്‍ വിലക്ക് നീക്കാനാവശ്യപ്പെട്ട് അദ്ദേഹം യു.എന്നിനെ സമീപിച്ചു. സ്വതന്ത്ര ഓംബുഡ്സ്മാന് ഡാനിയല്‍ കിപ്ഫറെ വിഷയത്തില്‍ തുടര്‍നടപടികള്‍ക്കായി യു.എന്‍ നിയമിച്ചു. ഇദ്ദേഹമാണ് യാത്രക്ക് അനുമതി തേടിയതും ഒടുവില്‍ വിലക്ക് നിലനിര്‍ത്തിയതും.
Discussion about this post