പാക്കിസ്ഥാന് അമേരിക്ക നല്കിയ എഫ് 16 യുദ്ധവിമാനങ്ങള്‍ എല്ലാം ഇപ്പോഴും സുരക്ഷിതമാണെന്ന് യു.എസ് മാഗസിന്റെ റിപ്പോര്‍ട്ട് . യു.എസ് പ്രതിരോധഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ടാണ് തങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണു ഫോറിന് പോളിസിയെന്ന മാഗസിന്റെ വാദം .
കഴിഞ്ഞ ഫെബ്രുവരി 27 ന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയ പാക് യുദ്ധ വിമാനങ്ങളെ ഇന്ത്യ തുരത്തിയോടിച്ചതായും എഫ് 16 യുദ്ധവിമാനം ഇന്ത്യ തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു . ഇത് തെറ്റാണെന്ന് സ്ഥാപിക്കുന്ന തരത്തിലാണ് മാഗസിന്റെ റിപ്പോര്‍ട്ട് . പാക്കിസ്ഥാനുമായിട്ടുള്ള ഡോഗ്ഫൈറ്റിനിടെ എഫ് 16 വിമാനത്തെ തകര്‍ക്കുന്നതിനിടയിലാണ് ഇന്ത്യയുടെ മിഗ് വിമാനം തകര്‍ന്നതെന്ന ഇന്ത്യയുടെ വാദത്തെയും മാഗസിന് റിപ്പോര്‍ട്ടില്‍ തള്ളികളയുകയാണ്.
ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മാത്രമേ ഉപയോഗിക്കാവു എന്ന ഉറപ്പിലാണ് അമേരിക്ക എഫ് 16 വിമാനങ്ങള്‍ പാക്കിസ്ഥാന് നല്‍കിയിരിക്കുന്നത് . ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണത്തിന് എഫ് 16 ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടില്‍ അമേരിക്ക കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇന്ത്യയുടെ സൈനികത്താവളം ആക്രമിക്കാന്‍ എഫ് 16 ഉപയോഗിച്ചിട്ടില്ലെന്നും പകരം ചൈനീസ് നിര്‍മ്മിതമായ ജെഎഫ് 17 നാണ് ഉപയോഗിച്ചത് എന്നാണു പാക്കിസ്ഥാന്റെ വാദം .
ഇതേസമയം ഇന്ത്യയുടെ പക്കലുള്ള തെളിവുകള്‍ സ്ഥിതീകരിക്കുന്നത് പാക്കിസ്ഥാന് എഫ് 16 ഉപയോഗിച്ചു എന്ന് തന്നെയാണ് . ഈ തെളിവുകള്‍ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. ഇന്ത്യയിലേക്ക് ഉപയോഗിച്ച അംറാം മിസൈല്‍ എഫ് 16 വിമാനത്തില്‍ ഉപയോഗിക്കുന്നതാണ് . ഇതിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യ പ്രദര്‍ശിപ്പിച്ചിരുന്നു .
തെളിവുകള്‍ ഇന്ത്യ വെളിപ്പെടുത്തിയതോടെ പാക്കിസ്ഥാന് അമേരിക്ക നല്കിയ എഫ് 16 വിമാനങ്ങളുടെ എണ്ണമെടുക്കാന്‍ അമേരിക്ക തീരുമാനിക്കുകയായിരുന്നു . അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ പാക്കിസ്ഥാനിലെത്തി പരിശോധന റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു . ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് തങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത് എന്നാണു മാഗസിന്റെ വാദം.
നാലാംതലമുറ യുദ്ധവിമാനമായ അമേരിക്കയുടെ എഫ് 16 നെ മിഗ് 21 തകര്‍ത്തത് പ്രതിരോധ വ്യപാരരംഗത്ത് മുന്നില്‍ നില്ക്കുന്ന അമേരിക്കയ്ക്ക് തിരിച്ചടിയാണ് . ഇതാണ് പാക്കിസ്ഥാനെതിരെ നടപടി സ്വീകരിക്കുന്നതിന് പകരമായി ഇക്കാര്യം മറച്ച്വെച്ചൊരു റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിലെക്ക് അമേരിക്കയെ നയിച്ചത് എന്നാണു പ്രതിരോധ മേഖലയിലെ വിഗദ്ധരുടെ വിലയിരുത്തല്‍ .
Discussion about this post