കോഴിക്കോട്: കോഴിക്കോട് എം.ഇ.എസ് വിമന്‍സ് കോളജില്‍ പര്‍ദ്ദ, ലെഗിന്‍സ്, ജീന്‍സ് എന്നിവ ധരിച്ചെത്തുന്നത് നിരോധിച്ച മാനേജ്മെന്റ് തീരുമാനത്തിനെതിരെ പ്രതിഷേധം. ജൂലായ് ഒന്നാം തിയതി നിരോധിച്ച വസ്ത്രങ്ങള്‍ ധരിച്ച് എത്താനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. അടുത്ത മാസം ഒന്നു മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരിക. ക്ലാസുകളില്‍
രണ്ടു ദിവസം മുമ്പ് ഇക്കാര്യം നോട്ടീസ് മുഖാന്തിരം അറിയിച്ചുിരുന്നു. അന്ന് തന്നെ വിദ്യാര്‍ത്ഥികളിലും ചിലരും രക്ഷിതാക്കളും മാനേജ്മെന്റിനെ പ്രതിഷേധം അറിയിച്ചിരുന്നു.
ജൂലൈ ഒന്നുമുതല്‍ പര്‍ദ്ദ, ലെഗിന്‍സ്, ജീന്‍സ് എന്നിവ ധരിക്കാന്‍ പാടില്ലെന്നാണ് മാനേജ്മെന്റിന്റെ അറിയിപ്പ്. ഇത് ധരിച്ചെത്തുന്നവരെ ക്ലാസില്‍ കയറ്റില്ലെന്നും മാനേജ്മെന്റ് അറിയിച്ചതായി വിദ്യാര്‍ഥികള്‍ പറയുന്നു.
ഇതിനെതിരെ പ്രതിഷേധവുമായി ചില വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
ന്യൂനപക്ഷ കമ്മീഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കാനും വിദ്യാര്‍ത്ഥി സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
പര്‍ദ്ദയ്ക്കും ജീന്സിനുമെതിരെ എംഇഎസ് പ്രസിഡണ്ട് ഫസല്‍ ഗഫൂര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ഒരു എംഇഎസ് കോളേജില്‍ പര്‍ദ്ദയും, ജീന്‍സും ലഗീന്സും നിരോധിക്കുന്നത്.
Discussion about this post