മാതൃഭൂമി ചാനല്‍ചര്‍ച്ചയില്‍ പങ്കെടുത്ത സന്യാസി വര്യനായ സ്വാമി ചിദാനന്ദ പുരിയെ മാതൃഭൂമി അവതാരകന് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ പ്രതികരണം. സ്വാമി ചിദാനന്ദപുരിയെ മറുപടി പറയാന്‍ പോലും അനുവദിക്കാതെ അഭിസംബോധനയില്‍ പോലും ബഹുമാനം നല്‍കാതെ വേണു ബാലകൃഷ്ണന് അപമാനിച്ചുവെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ചാനല്‍ ചര്‍ച്ചയുടെ സ്വാമി ചിദാനന്ദപുരിയുമായുള്ള ചര്‍ച്ചാ ഭാഗമടങ്ങിയ വീഡിയൊ മാതൃഭൂമി, ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്്തിരുന്നു. ഇതിന് താഴെയാണ് സ്വാമിയെ സ്നേഹിക്കുന്നവരുടെ കമന്റുകള്‍.
കര്‍മ്മ സമിതിയ്ക്ക് എന്തുമാകാമോ എന്ന തലക്കെട്ടിലാണ് ചര്‍ച്ച നടന്നത്. ഏകപക്ഷീയ
മായി കര്‍മ്മ സമിതിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചോദ്യമുന്നയിച്ച ചാനല്‍ സ്വാമി ചിദാനന്ദപുരിയുടെ ഹിന്ദു സമൂഹത്തിനിടയിലുള്ള ബഹുമാന്യത പാലിച്ചില്ല എന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.
മാതൃഭൂമിയുടെ ഹൈന്ദവ വിരുദ്ധതയും, സന്യാസി സമൂഹത്തോടുള്ള അവഹേളനവും മനസിലാക്കട്ടെയെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/mbnewsin/posts/2153320591430731?__xts__[0]=68.ARCvINqlo0q64Vk_m840J57NXY4MWP_GoAdoF6ylDXlxWzwGpEJmcx8wzYgyhSAZt1xmToyclzs9rrYxNmTJHbROEbFlNfURxzdIo0n9lOeWoHEwc3iCbfERev18zC8tcmgt65TGWxeJi02xHqnHPwZMjFooeyTwNC2LFE8AoK5FBWqtzNq184bWjLNQxyygwBVcQ74gmXG5pe3fWS7NO67inOqN86J-1QsO8Mdn7YnqFXGDpWiX8wiAEdzmPME1UsGCgzy9MZ3090HBqqVvzojyagbKaOEWsSMFt6411plgCajv6F2nrAFCu_wO6mVxnmiL1RTdqJWl5Opjv747UX96qg&__tn__=-R
സാര്‍, മിസ്റ്റര്‍ എന്നൊക്കെ അഭിസംബോധന ചെയ്ത വേണു സ്വാമി എന്നൊഴിവാക്കി ചിദാനന്ദപുരി എന്നൊക്കെ വിളിക്കുന്നത് മനസിലാക്കാം പക്ഷേ അദ്ദേഹത്തെ വെറും രാഷ്ട്രീയക്കാരന് എന്ന നിലയില്‍ കണ്ട് വില കുറഞ്ഞ ചോദ്യങ്ങള്‍ ചോദിച്ചതും, സംസാരിക്കാന്‍ സമയം നല്‍കാത്തതും മോശമായി പോയി. അവതാരകന്റെ ഔദാര്യം എന്ന നിലയില്‍ ഇനി താങ്കള്‍ സംസാരിച്ചോളു എന്ന നിലയില്‍ പരിഹാസ്യനിലപാട് എടുത്തിട്ടും സ്വാമി മാന്യമായ പ്രതികരിച്ചത് അദ്ദേഹത്തിന്റെ മഹത്വമാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
സ്വാമി ചിദാനന്ദപുരി സന്യാസിയല്ല എന്ന കോടിയേരിയുടെ പ്രസ്താവനയിലായിരുന്നു ചര്‍ച്ച. ഒരാള്‍ സന്യാസിയല്ലെന്ന് മറ്റൊരാള്‍ക്ക് പറയാനാവില്ല എന്ന് മറുപടി നല്കിയ സ്വാമി കര്‍ദ്ദിനാളിനെയോ ബിഷപ്പിനെയൊ, മൗലവിയെയോ ഇങ്ങനെ വിമര്‍ശിക്കാന്‍ കോടിയേരിയ്ക്ക് ധൈര്യമുണ്ടോ എന്ന മറുചോദ്യം ഉയര്‍ത്തി.
Discussion about this post