തെലങ്കാനയിലെ വിക്രബമാദിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് നടികള്‍ കൊല്ലപ്പെട്ടു. തെലുങ്കിലെ സീരിയല്‍ താരങ്ങളായ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു ടെലിവിഷന്‍ സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. വിക്രമാബാദിലെ അനന്തഗിരി കാട്ടിലെ ചിത്രീകരണം കഴിഞ്ഞ് ഹൈദരാബാദിലേയ്ക്ക് മടങ്ങുകയായിരുന്നു ഇവര്‍.
കാറിന്റെ ഡ്രൈവര്‍ ചക്രി, ഇവരുടെ സഹായിയായ വിനയ് കുമാര്‍ എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ട്രക്കിനെ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ചപ്പോള്‍ റോഡരികിലെ മരത്തില്‍ ചെന്നിടിക്കുകയായിരുന്നു. ഭാര്‍ഗവി അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചു. അനുഷ ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയില്‍ വച്ചും.
തെലങ്കാനയിലെ നിര്‍മല്‍ സ്വദേശിയായ ഭാര്‍ഗവി സീ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന മുത്യാല മുഗ്ഗു എന്ന ജനപ്രിയ സീരിയലിലൂടെയാണ് പ്രശസ്തയായത്.
Discussion about this post