ഇടുക്കി: അടിമാലിയിൽ വിനോദ സഞ്ചാരികളുമായി പോയ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റു. അടിമാലിയ്ക്ക് സമീപം തോക്കുപാറയിൽ രാവിലെയോടെയായിരുന്നു സംഭവം. തിരുച്ചിറപ്പള്ളി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
മൂന്ന് ദിവസം മൂന്നാറിൽ തങ്ങിയ സംഘം ഇവിടെ നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. അപകട സമയത്ത് സ്ഥലത്ത് കൂടി മോട്ടോർ വാഹന വകുപ്പ് കടന്നുപോയിരുന്നു. ഇവരും നാട്ടുകാരും സംയുക്തമായി ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
പരിക്കേറ്റവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
Discussion about this post