തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ 400 രൂപ കുറവു രേഖപ്പെടുത്തിയ പവൻ വില ഇന്ന് പിന്നെയും തിരിച്ചു കയറി. ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 52,680 രൂപയായി.
ഗ്രാമിന് പത്തു രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6585 രൂപയായി. കഴിഞ്ഞ മാസം അൻപതിനായരം കടന്നു മുന്നേറിയ സ്വർണ വില പിന്നീട് കാര്യമായ ഇടിവില്ലാതെ തുടരുകയാണ്.












