ടിക്ക്ടോക് ആപ്പിനെതിരെയുള്ള നിരോധനം ഉപാധികളോടെ നീക്കി. മദ്രാസ് ഹൈക്കോടതിയുടെതാണ് വിധി. സുപ്രീംക്കോടതി ഹര്‍ജിയില്‍ അടിയന്തരമായി തീരുമാനം എടുക്കണമെന്ന് ഹൈക്കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
അശ്ലീല ഉള്ളടക്കത്തെ തുടര്‍ന്ന് ടിക്ക്ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്യാതിരുന്നതിനെ തുടര്‍ന്ന് ആപ്പ് പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തിരുന്നു . എന്നാല്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. ബുധനാഴ്ച വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് നിരോധനം നീക്കിയത്.
തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ആപ്പ് നിരോധിച്ചതെന്നു ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസ് കമ്പനി സുപ്രീം കോടതിയെ അറിയിച്ചു.
Discussion about this post