കള്ളവോട്ട് കയ്യോടെ പിടിക്കപ്പെട്ടതിനാല്‍ ഉടുമുണ്ട് നഷ്ടപ്പെട്ട കള്ളന്റെ അവസ്ഥയിലാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ‘സിപിഎമ്മിനെ ചതിച്ചത് ക്യാമറയാണ്. മുന്‍പെല്ലാം പേടിച്ചിട്ടാണ് ആരും പരാതി പറയാതിരുന്നത്. സിസി ടിവി ക്യാമറകളാണ് ഇപ്പോള്‍ കാര്യങ്ങള്‍ പുറത്തു കൊണ്ടു വന്നത്. ആര്‍ക്കും ക്യാമറയുടെ കയ്യും കാലും തല്ലി ഒടിക്കാനാവില്ലല്ലോ, ഊരുവിലക്ക് ഏര്പ്പെടുത്തനാവില്ലല്ലോ’- എം.ടി രമേശ് പരിഹസിച്ചു.
കാസര്‍ഗോഡ്, കണ്ണൂര്‍ മണ്ഡലങ്ങളിലെ 98 ഉം 99 ഉം ശതമാനം പോളിഗ് നടന്നിട്ടുള്ള ബൂത്തുകളിലെ സിസി ടിവികള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാവണമെന്നും അദ്ദേഹം മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
വീഡിയൊ-
https://www.facebook.com/mathrubhumidotcom/videos/2106562732794389/?__xts__[0]=68.ARAivFTMK2902SkRaac7tP-ffilR-9U9s6mprLoI4Uc_tlPEYkXhyYJ0XnjF_nB6UCRlDwhEK_o_KSNleZWX9UPAknXffP9S-E94atdEH76HdtJoW10DG_A0G2-w20cvvUhgly5yu9YFUK20TYWYcUXItA4D9HlAOTBlM89pfch1_tfA8gV_a5wNBv05tC5YezVKo5XYbxR2fJBL9EJiD9qUXSYZ5w27s2IRuXC3zdXOzMRI9hULo9Umd4v4F5zsWWXNh_6mpEJYAklRoFuc-gS6xxpP3oqS6848U-vv3pUPOa-UKx9MGjE48iPBHnyNzm4-UxYHNMRnl06jPm6LmVRjbjSkxGkXNas9AY91MveGqzkxwqmsVY7QhQ&__tn__=-R
Discussion about this post