ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിദേശപൗരത്വം സംബന്ധിച്ച പരാതിയില്‍ കേന്ദ്രസര്‍ക്കാറിന്റെ നോട്ടീസ്. പൗരത്വം സംബന്ധിച്ച് നിലവിലെ സ്ഥിതി അറിയിക്കണമെന്നാണ് ആവശ്യം.ആഭ്യന്തര മന്ത്രാലയമാണ് നോട്ടീസയച്ചിരിക്കുന്നത്.
ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്നാണ് സ്വാമിയുടെ പരാതി. നേരത്തെയും സ്വാമി ഇതേ ആരോപണം ഉന്നയിച്ചിരുന്നു. വിദേശത്തുള്ള കമ്പനിയുടെ ഡയറക്ടറായ രാഹുല്‍ രേഖകളില്‍ കാണിച്ചിരിക്കുന്നത് താന്‍ ബ്രിട്ടീഷ് പൗരനാണ് എന്നതിന്റെ ചില രേഖകളും സ്വാമി പുറത്ത് വിട്ടിരുന്നു. ബ്രിട്ടീഷ് പൗരനെന്ന നിലയില്‍ ആദായനികുതി അടച്ചുവെന്നും പരാതിയുണ്ട്.
നേരത്തെ രാഹുല്‍ വിദേശ പൗരനാണെന്ന ആരോപണത്തെ തുടര്‍ന്ന് അമേതിയില്‍ പത്രിക സ്വീകരിക്കുന്നത് ഒരു തവണ മാറ്റിവച്ചിരുന്നു. പിന്നീട് രാഹുല്‍ നല്കിയ വിശദീകരണം കേട്ട് പത്രിക സ്വീകരിക്കുകയായിരുന്നു.
രാഹുല്‍ എംപിയായിരിക്കെ വിദേശ പൗരത്വം ഉള്ളയാളാണെന്ന സ്വാമിയുടെ പരാതി ഇനിയും ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കും
Discussion about this post