തൃശൂർ: ജില്ലയിൽ ഹിന്ദു വോട്ടുകൾ ഏകീകരിക്കപ്പെടുകയും, കരുവന്നൂർ ബാങ്ക് അഴിമതി കേസ് തുണയായതും അടക്കം ഒന്നിലധികം ഘടകങ്ങൾ ഒരുമിച്ചു വന്നതിനാൽ, തൃശൂരിൽ സുരേഷ് ഗോപി ജയിക്കും എന്ന വിലയിരുത്തലുമായി ബി ജെ പി. മണ്ഡലങ്ങൾ തരം തിരിച്ചുള്ള കണക്കു കൂട്ടലിലാണ് 20000 വോട്ടിന്റെ മാർജിനിൽ സുരേഷ് ഗോപി വിജയിക്കും എന്ന് വ്യക്തമായ സൂചനകൾ വരുന്നത്.
തൃശൂര്‍ നിയോജക മണ്ഡലത്തില്‍ മാത്രം 10000 വോട്ടിന്റെ ലീഡ് സുരേഷ് ഗോപി നേടും. ഇവിടുത്തെ ഹിന്ദു വോട്ടുകള്‍ മുഴുവന്‍ സുരേഷ് ഗോപിക്ക് കേന്ദ്രീകരിച്ചു എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.ഇതിന് പുറമെ മത്സ്യ തൊഴിലാളികളുടെ പ്രധാന മേഖലയായ നാട്ടികയില്‍ നിന്നും കൂടുതല്‍ വോട്ടുകള്‍ സുരേഷ് ഗോപി സമാഹരിച്ചിട്ടുണ്ട് . ഈ മണ്ഡലത്തില്‍ മാത്രം അയ്യായിരം വോട്ടുകളുടെ ലീഡ് സുരേഷ് ഗോപി പിടിക്കും. .കൂടാതെ കേരളം കണ്ടതിൽ വച്ചേറ്റവും വലിയ അഴിമതികളിൽ ഒന്നായ കരുവന്നൂര്‍ ബാങ്ക് അഴിമതിക്കേസ് സുരേഷ് ഗോപിക്ക് തുണയാകും എന്നാണ് കരുതപ്പെടുന്നത് . ഇവിടെ സുരേഷ് ഗോപി 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മുന്നേറും.
ഇതൊക്കെ ചേരുമ്പോൾ ഏറ്റവും കുറഞ്ഞത് 20000 വോട്ടെങ്കിലും എതിർ സ്ഥാനാർത്ഥിയെക്കാൾ സുരേഷ് ഗോപി തൃശൂരിൽ നേടും എന്ന കണക്കിലേക്ക് പാര്‍ട്ടി എത്തിയിരിക്കുന്നത്.
Discussion about this post