ന്യൂഡൽഹി : കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം എന്നിവയുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജൂൺ നാലിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഭാരതീയ ജനതാ പാർട്ടി ആയിരിക്കും വലിയ ഒറ്റക്കക്ഷിയായി ഉയരുകയെന്ന് തുറന്നു പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
നിങ്ങൾ നോക്കിക്കോളൂ ഫലം വരുന്ന ദിവസം, അതായത് ജൂൺ 4 ന്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവരും. ഈ സംസ്ഥാനങ്ങളിൽ ബിജെപി ഏറ്റവും കൂടുതൽ സീറ്റുകൾ നേടും. തെലങ്കാനയിൽ ഞങ്ങൾ പത്തിലധികം സീറ്റുകൾ നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിൻ്റെ കഴിഞ്ഞ മൂന്ന് ഘട്ടങ്ങൾ കഴിയുമ്പോൾ തന്നെ , ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ.യും അതിൻ്റെ ഘടകകക്ഷികളും 200 സീറ്റുകളിൽ എത്തിയിരിക്കുന്നു. നാലാം ഘട്ടത്തിലും ഞങ്ങൾ നല്ല ഫലം പ്രതീക്ഷിക്കുന്നുണ്ട് , 400 സീറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് ഞങ്ങൾ നീങ്ങി കൊണ്ടിരിക്കുകയാണ് . നിങ്ങൾക്കറിയാം ആന്ധ്രാപ്രദേശും തെലങ്കാനയും നാലാം ഘട്ടത്തിലാണ്. ഈ രണ്ട് സംസ്ഥാനങ്ങളും എൻഡിഎയും ബിജെപിയും തൂത്തുവാരുമെന്നും ഷാ വ്യക്തമാക്കി
Discussion about this post