സാങ്കേതിക തകരാറിനെ തുടര്‍ന്ന് സ്പൈസ് ജെറ്റ് വിമാനത്തിനു നാഗ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ്.ബെംഗളുരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.
ഇന്നലെ രാത്രി 1.30ഓടെയാണ് സംഭവം.ബംഗളുരുവില്‍ നിന്നും രാത്രി 10 മണിക്കാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ ഒന്നര മണിക്കൂർ വൈകി 11.30ന് മാത്രമാണ് വിമാനം യാത്ര ആരംഭിച്ചത്. എന്നാൽ 12.30 ഓടെ വിമാനം നാഗ്പൂരിലേക്ക് വഴി തിരിച്ച് വിടുകയായിരുന്നു. ഇന്ധന ടാങ്കിന്റെ ഗേറ്റിനുണ്ടായ തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയതെന്ന് സ്പൈസ് ജെറ്റ് അധികൃതര്‍ വ്യക്തമാക്കി. 152 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
വിമാനം നിലത്തിറക്കിയെങ്കിലും യാത്രക്കാര്‍ക്ക് പുലര്‍ച്ചെ 5.30 വരെ വിമാനത്തിനുള്ളില്‍ തന്നെ ഇരിക്കേണ്ടി വന്നു. ഇതിന് ശേഷമാണ് യാത്രക്കാര്‍ക്ക് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാനായത്. രാവിലെ 9.15ഓടു കൂടി ജെറ്റ് എയര്‍വെയ്സിന്റെ മറ്റൊരു വിമാനം എത്തിച്ചതിന് ശേഷമാണ് വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് യാത്ര തുടരാനായത്.
Discussion about this post