മലപ്പുറം: ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതം. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ആണ് സൂര്യഘാതം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിക്കേറ്റ മയ്യന്താനി സ്വദേശി സുരേഷ് (54) ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. മമ്പാട് നിന്നും നിലമ്പൂരിലേക്ക് പോകുകയായിരുന്നു സുരേഷ്. ഇതിനിടെയാണ് സൂര്യഘാതം ഉണ്ടായത്. കൈകളിലും വയറിലും ആയിരുന്നു പൊള്ളലേറ്റത്. ഇതോടെ ചികിത്സ തേടുകയായിരുന്നു.
യാത്ര മദ്ധ്യ കൈകളിൽ നീറ്റൽ അനുഭവപ്പെടുകയായിരുന്നുവെന്നാണ് സുരേഷ് പറയുന്നത്. വീട്ടിലെത്തി തണുത്ത വെള്ളം ഉപയോഗിച്ച് നീറ്റൽ തോന്നിയ ഭാഗം കഴുകി. ഇതോടെ വേദന അനുഭവപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ തൊലിയിൽ കുമിളകൾ പ്രത്യക്ഷപ്പെട്ടു. ഇതോടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നുവെന്നും സുരേഷ് വ്യക്തമാക്കുന്നു.
നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയെത്തിയത്. അവിടെ നിന്നും ഡോക്ടർ ഓയിൻമെന്റ് നൽകി. എന്നാൽ ഇത് പുരട്ടിയിട്ടും വേദനയ്ക്ക് ശമനം ഇല്ലെന്നും സുരേഷ് പറയുന്നു.
Discussion about this post