ന്യൂഡൽഹി; 2019 ഫെബ്രുവരിയിൽ പാകിസ്താൻ മണ്ണിൽ ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ബാലാകോട്ടിൽ അവകാശപ്പെട്ടതുപോലെ വ്യോമാക്രമണം നടന്നോ എന്ന് ആർക്കും കൃത്യമായി അറിയില്ല. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഞങ്ങളുടേതായിരുന്നുവെങ്കിൽ (കോൺഗ്രസ്) ഞങ്ങൾ അത് ആരുടെയും കൈകളിൽ ഏൽപ്പിക്കില്ലായിരുന്നുവെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.
പുൽവാമ ആക്രമണവും സർജിക്കൽ സ്ട്രൈക്കും ഉപയോഗിച്ച് മോദി രാഷ്ട്രീയ ലാഭത്തിന് ശ്രമം നടത്തി മോദിക്ക് എല്ലാം രാഷ്ട്രീയമാണ്, എല്ലാം തിരഞ്ഞെടുപ്പ് വിജയത്തിനുള്ള തന്ത്രമാണ്. മോദിയുടെ ചിന്തകളൊന്നും രാഷ്ട്ര നന്മയ്ക്ക് വേണ്ടിയുള്ളതല്ലെന്നും രേവന്ദ് റെഡ്ഡി ആരോപിച്ചു.
സർജിക്കൽ സ്‌ട്രൈക്ക് നടന്നിട്ടുണ്ടെങ്കിൽ അതിന്റെ യഥാർഥ ദിവസം ആർക്കുമറിയില്ല. എനിക്ക് ഒറ്റ ചോദ്യമേ മോദിയോട് ചോദിക്കാനുള്ളൂ. എങ്ങനെ പുൽവാമ സംഭവിച്ചു, അങ്ങനെയൊന്ന് സംഭവിക്കുന്നതിന് എന്തിന് അനുവദിച്ചു, ഐ.ബിയേയും റോയിനേയുമൊക്ക എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്നും രേവന്ത് റെഡ്ഡി ചോദിച്ചു.
Discussion about this post