കൊൽക്കത്തയിലെ സംഘർഷത്തിന് കാരണം തൃണമൂൽ കോൺഗ്രസാണെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ. തൃണമൂൽ പ്രവർത്തകരുടെ ആക്രമണം ഉണ്ടാകുമെന്നു നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ പൊലീസ് നടപടികൾ സ്വീകരിച്ചില്ല.
വോട്ട്ബാങ്ക് രാഷ്ട്രീയത്തിനായി ഈശ്വർചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കുകയാണ് തൃണമൂൽ ചെയ്തതെന്നും അമിത് ഷാ ആരോപിച്ചു. സംഭവത്തിൽ പക്ഷപാതപരമായ നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചതെന്നും അമിത് ഷാ വിമർശിച്ചു
Discussion about this post