തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ശേഷം ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജഗന്മോഹന് റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ച് ആയിരുന്നു കൂടിക്കാഴ്ച . ബിജെപി ദേശായ അദ്ധ്യക്ഷന്‍ അമിത് ഷായെയും ജഗന്മോഹന് സന്ദര്‍ശിച്ചു.
ജഗന്മോഹന് റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി 175 അംഗ നിയമസഭയില്‍ 151 സീറ്റുകളോടെ അധികാരത്തില്‍ എത്തിയപ്പോള്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിക്ക് 23 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ലോക്സഭയില്‍ വൈ.എസ്.ആര്. സംസ്ഥാനത്തെ 25 മണ്ഡലങ്ങളില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് 22 എണ്ണത്തെ പ്രതിനിധീകരിക്കുന്നു. മൂന്ന് ലോക്സഭാ സീറ്റുകളില്‍ ടിഡിപി വിജയിച്ചിട്ടുണ്ട്.
മോദിയെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നതായി ജഗന് മോഹന്‍ റെഡ്ഡി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു .
Discussion about this post