കാശ്മീരിലെ ഭീകരവാദത്തിനെതിരെ കടുത്ത നടപടികളെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരരുമായി സര്‍ക്കാര്‍ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നും അമിത് ഷാ പറഞ്ഞു. മുതിര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈന്യത്തിന് നേരെ കല്ലെറിയുന്നവര്‍ക്കെതിരെ നോക്കിയിരിക്കില്ലെന്നും അദേഹം വ്യക്തമാക്കി.
ഇന്നലെ ഈദ്-ഉല്-ഫിത്തര്‍ ആഘോഷങ്ങള്‍ക്കിടെ കശ്മീരില്‍ മുസ്ലീം തീവ്രവാദികള്‍ വ്യാപക സംഘര്‍ഷം അഴിച്ചുവിട്ടിരുന്നു. ശ്രീനഗറില്‍ രാവിലെ ഈദ് ഗാഹ് കഴിഞ്ഞതിന് പിന്നാലെയാണ് പാക് പതാകയും ഐഎസിന്റെ പതാകയും വീശി യുവാക്കള്‍ നിരത്തുകളില്‍ പ്രകടനം നടത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സൈനികര്‍ക്കും നേരെ ഇവര്‍ കല്ലെറിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
മുഖംമൂടിയണിഞ്ഞും ഹെല്‍മെറ്റ് ധരിച്ചുമാണ് യുവാക്കള്‍ കല്ലേറ് നടത്തിയത്. ജയ്ഷ് തലവന്‍ മസൂദ് അസറിന്റെയും കൊല്ലപ്പെട്ട കമാന്‍ഡര്‍ സക്കീര്‍ മുസയുടെ പേരിലും ഇവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. കുറേ നേരം ഭീകരാവസ്ഥ സൃഷ്ടിച്ച ശേഷമാണ് പ്രകടനക്കാര്‍ മടങ്ങിയതെന്നും സൈനിക വക്താവ് വ്യക്തമാക്കി. കഴിഞ്ഞ ആഗസ്റ്റിലെ പെരുന്നാള്‍ സമയത്തും സമാന പ്രകടനം താഴ്വരയില് നടന്നിരുന്നു.
Discussion about this post