ഭോപ്പാൽ: ബോളിവുഡ് നടി കരീന കപൂറിന് നോട്ടീസ് അയച്ച് മദ്ധ്യപ്രദേശ് ഹൈക്കോടതി. പുസ്തകത്തിൽ ‘ ബൈബിൾ’ എന്ന വാക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ ആണ് നടിയ്‌ക്കെതിരായ കോടതി നടപടി. ജൂലൈ 1 ന് കേസ് വീണ്ടും കോടതി പരിഗണിക്കും.
ഗർഭകാല അനുഭവങ്ങൾ വ്യക്തമാക്കി കരീന കപൂർ എഴുതിയ കരീനാ കപൂർ ഖാൻസ് പ്രഗ്നൻസി ബൈബിൾ എന്ന പുസ്തകത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അഭിഭാഷകനായ ക്രിസ്റ്റഫർ ആന്റണിയാണ് പരാതിക്കാരൻ. പുസ്തകത്തിൽ ബൈബിൾ എന്ന വാക്ക് ഉപയോഗിച്ചത് ക്രിസ്തു മത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇതിന് പുറമേ ബൈബിൾ എന്ന വാക്ക് ഉപയോഗിച്ച് വിലകുറഞ്ഞ പബ്ലിസിറ്റിയ്ക്കാണ് താരം ശ്രമിക്കുന്നത് എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
2021 ഓഗസ്റ്റിൽ ആയിരുന്നു കരീന കപൂറിന്റെ പ്രഗ്നൻസി ബൈബിൾ എന്ന പുസ്തകം പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ ആന്റണി പോലീസിനെ പരാതിയുമായി സമീപിക്കുകയായിരുന്നു. എന്നാൽ കേസ് എടുക്കാൻ കോടതി വിസമ്മതിച്ചു. ഇതോടെ ആന്റണി അഡീഷണൽ സെഷൻസ് കോടതിയെ പരാതിയുമായി സമീപിക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഹർജി കോടതി തള്ളി. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post