നടി അര്‍ച്ചനാ കവിയും സംഘവും സഞ്ചരിച്ച കാറിലേക്ക് മെട്രോ പാലത്തില്‍ നിന്ന് കോണ്‍ക്രീറ്റ് കഷണം ഇളകി വീണു. തലനാരിയയ്ക്കാണ് രക്ഷപ്പെട്ടതെന്ന് വ്യക്തമാക്കി സോഷ്യല്‍മീഡിയ പോജില്‍ അര്‍ച്ചന തന്നെയാണ് സംഭവം വിവരിച്ചത്. എയര്‍പ്പോര്‍ട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായതെന്ന് നടി പറഞ്ഞു.
കൊച്ചിമെട്രൊയെയും കേരളാ പൊലീസിനെയും ടാഗ് ചെയ്താണ് താരത്തിന്റെ പോസ്റ്റ്. സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനിടെ കാറിലേക്ക് കോണ്‍ക്രീറ്റ് സ്ലാബ് വീഴുകയായിരുന്നെന്നും കഷ്ടിച്ചാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും താരം കുറിച്ചു.
സംഭവം പരിശോധിച്ച് ഡ്രൈവര്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നും നടി പോസ്റ്റില്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നടി അധികൃതരോട് ആവശ്യപ്പെട്ടു.
https://www.facebook.com/archanakavi/posts/2759593780748956?__xts__[0]=68.ARDUJMeIfCIWVDuBKKrbQDe_6PV20GSDaJzEJsDrs4nDZQ2BlEvst_-X7vb-Kz441aqpCXDnTdUGZhj8WlewgNiX7_41kMtt5BMCkAoLQyaKUHL4Hra6wu75y-6p4SXnVFdjt47unQ1hMB2MigdOydmjykxaY331P3cxmP9uCQeoKt1wuYen-L_ofuuJgjzeucRUYHeqm6Kla_ZNFYKI-OP-6QiETI-5pzjEOfCdG-guNCAxAO_kT7y40WAgQ4AYCqvB7u06Txzz3J6HJzboxDgrxHPtUi70py9z_85d6W4ysK9tQkDT-yMIXZlpcybS1y3Ylo0bqnl7_f7QvlyPuYRmRw&__tn__=-R
Discussion about this post